
അറം പറ്റരുതെന്നറിഞ്ഞു
ശിരസ്സില്‍ വെച്ച കൈ,
പെരുവിരല്‍ ചോദിച്ച്,
നഗ്നമാവുമ്പോള്‍
അളന്നുകരഞ്ഞ കണ്ണുകള്‍
"അമ്മെ" എന്ന് വിളിച്ചു വേദനിക്കുമ്പോള്‍
കാട്ടില്‍ നിന്നുമെന്റെ കിളികള്‍
കാറ്റ് പേടിച്ചു കവുതീണ്ടുമ്പോള്‍
ദൂരമേറെയുണ്ടിനി മഴ നനയാത്ത
വീട്ടിലേക്ക്...
നിന്റെ കുട്ടികള്‍ കരഞ്ഞു കാത്തിരിക്കുമെങ്കിലും
കഞ്ഞി വേവാത്ത പുകയടിപ്പില്‍
കരിമ്പൂച്ചകള്‍, പെറ്റു കൂട്ടുകയാണെങ്കിലും
ദൂരമേറെയുണ്ടിനി മഴ നനയാത്ത
വീട്ടിലേക്ക്.....
