
അറം പറ്റരുതെന്നറിഞ്ഞു
ശിരസ്സില്‍ വെച്ച കൈ,
പെരുവിരല്‍ ചോദിച്ച്,
നഗ്നമാവുമ്പോള്‍
അളന്നുകരഞ്ഞ കണ്ണുകള്‍
"അമ്മെ" എന്ന് വിളിച്ചു വേദനിക്കുമ്പോള്‍
കാട്ടില്‍ നിന്നുമെന്റെ കിളികള്‍
കാറ്റ് പേടിച്ചു കവുതീണ്ടുമ്പോള്
ദൂരമേറെയുണ്ടിനി മഴ നനയാത്ത
വീട്ടിലേക്ക്...
നിന്റെ കുട്ടികള്‍ കരഞ്ഞു കാത്തിരിക്കുമെങ്കിലും
കഞ്ഞി വേവാത്ത പുകയടിപ്പില്
കരിമ്പൂച്ചകള്‍, പെറ്റു കൂട്ടുകയാണെങ്കിലും
ദൂരമേറെയുണ്ടിനി മഴ നനയാത്ത
വീട്ടിലേക്ക്.....

കടിഞ്ഞൂൽ കവിത വളരെ നന്നായിരിക്കുന്നു..ആശംസകൾ
ReplyDeleteകവിത നന്നായി. തലക്കെട്ട് ചിത്രം ആളെക്കൂട്ടാനുള്ള അടവാണെങ്കില്‍ സഹതാപമുണ്ട്.
ReplyDeleteകവിതയുടെ പേറ്റുനോവ് ഒരിക്കൽ പോലും അനുഭവിച്ചിട്ടില്ലാത്തതുകൊണ്ടായിരിക്കും ശ്രദ്ധേയന്റെ ഈ കമന്റ്.കവിതയുടെ ഈറ്റില്ലത്തിന് വളരെ വ്യത്യസ്തവും മനോഹരവുമായ ചിത്രം എന്നാണ് എന്റെ അഭിപ്രായം ,,നേരത്തെ വന്നപ്പോൾ പറയാൻ വിട്ടു പോയി..
ReplyDeleteകവിതയ്ക്ക് മാത്രമല്ല താരകന്, ഏതൊരു രചനയ്ക്ക് മുമ്പും രചയിതാവ് പേറ്റുനോവ് അറിയും. വേണ്ടുവോളം അറിഞ്ഞിട്ടുമുണ്ട്. പക്ഷെ അതൊരു പ്രയോഗമാണെന്നു തിരിച്ചറിയുക കൂടി വേണം. അല്ലാതെ പ്രയോഗങ്ങള്‍ക്ക് വാക്കര്‍ത്ഥം നല്കി തലക്കെട്ടുകള്‍ വരച്ചാല്‍ എന്തൊക്കെ കാണേണ്ടി വരും. :)
ReplyDeleteരചനയുടെ പേറ്റുനോവ് എന്ന തികച്ചും സാധാരണമായ പ്രയോഗത്തിനെ.. നിറവയർ പൂങ്കുലകൊണ്ട് ഉഴിഞ്ഞ് കിടക്കുന്ന ഒരു പൂർണ്ണഗർഭിണിയുടെ ചിത്രത്തിലൂടെ ദൃശ്യ കവിതയാക്കി മാറ്റിയ സർഗാത്മകതയെ കാണാതെ പോയല്ലോ എന്ന് വെറുതയൊന്ന് വ്യാകുലപെട്ടതാണ് സുഹൃത്തെ ...വിട്ടുകള..
ReplyDeleteകവിത കൊള്ളാം... ബൂലോഗത്തേയ്ക്ക് സ്വാഗതം ..ആശംസകള്‍
ReplyDeleteആദ്യ കവിത ശ്രദ്ധേയമായി... തുടരുക...
ReplyDeleteഅഭിനന്ദനങ്ങള്‍
ശ്രദ്ധേയന്റെ കമന്റിനു എന്റെ ഒരു കൈയ്യൊപ്പുകൂടി
ഏത് സര്‍ഗസൃഷ്ടിക്ക് പിന്നിലും ഈ പറഞ്ഞ പേറ്റ്നോവ് ഉണ്ടാകും എന്ന്വച്ച്..?
അലമേലു,
ReplyDelete‘വിത’യുള്ള കവിത.അമിതാലങ്കാരമില്ലാത്ത ഭാഷയും രൂപബോധവും കൊണ്ട് സൃഷ്ടിക്കപ്പെടുന്ന ഒരു ഭംഗി.ഇമേജുകളുടെ അനുഭവലോകം കുറേക്കൂടി ശ്രദ്ധ ആവശ്യപ്പെടുന്നു എന്നു തോന്നുന്നു. “കാറ്റ് പേടിച്ചു കവുതീണ്ടുമ്പോൾ”എന്നൊക്കെ തേഞ്ഞുപോയ കൽപ്പനകൾ ഒഴിവാക്കുകകയും ചെയ്യാം
ആശംസകൾ.
വായിക്കാനും, അഭിപ്രായങ്ങളിടാനും,
ReplyDeleteസന്മനസ്സുകാണിച്ച എല്ലാവര്ക്കും
അലമേലുവിന്റെ നന്ദി.