
കിതപ്പ് മാറ്റാന്‍ നിര്‍ത്തിയിട്ട
തീവണ്ടിപോലെ,
ആഞ്ഞുശ്വസിച്ചും ,തുപ്പിയും
കൈകാലിട്ടടിച്ചും,
യാത്രവീണ്ടും തുടരുമ്പോള്‍
എന്‍റെ ചങ്കിലെ തീക്ക്
പത്തരക്കട്ടയില്‍ നിന്‍റെ താളം!
മഴപെയ്തുതീര്‍ന്ന നിന്‍റെ മുടിയിഴകളില്‍
നോക്കി പനിച്ചു കിടക്കുമ്പോള്‍
ഉഷ്ണമാപിനി ഒരു കളിപ്പാട്ടം!
പൊട്ടിയ ചരടില്‍കോര്‍ത്ത
ഹൃദയത്തില്‍ നിന്നും ചെമ്പോത്തുകള്‍
കുറുകുന്ന കുരുമുളക് വള്ളികള്‍
തിരിനീട്ടി നോക്കുന്ന തൊടികളില്‍
ഒരു ജീവിതമത്രയും കണ്ണുപൊത്തിക്കളിക്കുന്നു,
കണ്ടോ കണ്ടില്ലയോ എന്ന ബഹുവ്രീഹിയില്‍
സങ്കടങ്ങളുടെ അടിയാധാരം!
സുഗന്ധങ്ങളുടെ മഞ്ഞുകാലത്തില്‍
ഒരെപാളത്തിലോടി കൂട്ടിമുട്ടുമ്പോള്‍
മരിച്ചവര്‍ക്ക് കൂട്ടിനു ഞാനും നീയും......
